India

ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി യുജിസി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തെ സര്‍വകലാശാലകള്‍ക്ക് യോഗാദിനം ആചരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി യുജിസി. അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21 ന് രാജ്യത്തെ സര്‍വകലാശാലകളിലെല്ലാം യോഗാദിനം ആചരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് യുജിസി സെക്രട്ടറി രജനീഷ് ജെയ്ന്‍ വ്യക്തമാക്കി.

ഭാരത സംസ്‌ക്കാരത്തിന്റെ മുഖമുദ്രകളിലൊന്നാണ് യോഗ. പലകാലങ്ങളില്‍ രൂപം കൊള്ളുകയും പരിശീലിക്കപ്പെടുകയും ചെയ്തുപോന്ന യോഗാസനങ്ങള്‍, നിരവധി ഗവേഷകരുടെ അന്വേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വികസിച്ചവയാണ്.

യോഗയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ബോധവത്കരണം നടത്താനുമാണ് യോഗാദിനം ആചരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. യോഗാദിനത്തില്‍ രാവിലെ 7 മണി മുതല്‍ 8 മണി വരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് യോഗാ പരീശീലനം നടത്തണമെന്നും യുജിസിയുടെ ഉത്തരവില്‍ പറയുന്നു. യോഗാദിന പരിപാടികള്‍ നടക്കുന്നുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

337 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close