ന്യൂ ഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളി ഭീകരന് നാട്ടിലേക്ക് മടങ്ങാനൊരുന്നതായി വിവരം. കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ എത്തിയ 23കാരനായ എലമ്പാച്ചി സ്വദേശി ഫിറോസ് ഖാനാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ നിരന്തരം തന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും നിര്‍ബന്ധിച്ചിരുന്നു. കാസര്‍കോട് ഐഎസ് മൊഡ്യൂള്‍ കേസിലെ പ്രതിയാണ് ഫിറോസ് ഖാന്. സിറിയയിലും ഇറാഖിലും അമേരിക്ക നടത്തിയ ആക്രമണത്തില്‍ തകര്‍ന്നതോടെയാണ് ഭീകരര്‍ തിരികെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.
ഐഎസില്‍ ചേര്‍ന്നതുമൂലം പട്ടിണിയും കഷ്ടപ്പാടുമാണെന്ന് ഫോണിലൂടെ മാതാവിനോട് വ്യക്തമാക്കിയെന്നും നാട്ടിലെത്തായാല് പൊലീസിന് കീഴടങ്ങാന്‍ ഇയാള്‍ സന്നദ്ധത പ്രകടിപ്പിച്ചെന്നുമാണ് വിവരം. കഴിഞ്ഞ മാസം അവസാനമാണ് ഫിറോസ് വിളിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍ ഇത്തരക്കാര്‍ തിരികെ എത്തുന്നതോടെ സുരക്ഷാ ഭീഷണി കൂടുകയാണ്. ഒരിക്കല്‍ സ്വര്‍ഗം തേടി പോയവര്‍ നില്ക്കക്കള്ളിയില്ലാത്തതിനാല് മാത്രമാണ് മടങ്ങി വരുന്നത്. എന്നാല്‍ നാട്ടിലേക്ക് തിരിച്ചെത്തുന്ന ഐഎസ് ഭീകരര്‍ നിശബ്ദസെല്ലുകളായി പ്രവര്‍ത്തിക്കുമെന്ന ആശങ്കയാണ് അധികൃതര്‍ക്കുളളത്. അമേരിക്കയുടെ സൈനിക നടപടയില്‍ ചെറുത്തുനില്ക്കാവാത്തതാണ് യുവാക്കളെ ഇപ്പോള്‍ തിരിച്ചുവരവിന് പ്രേരിപ്പിക്കുന്നത്.