ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടില്‍ നിന്നും കാണാതായ എ. എന്‍ 32 എന്ന വ്യോമസേന വിമാനത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന. എ.എന്‍ വിമാനത്തെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.
ലാന്‍ഡ്ലൈന്‍ നമ്പര്‍: 0378-3222164
മെബൈല്‍ നമ്പര്‍: 9436499477/ 9402077567/ 9402132477
അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചലിലേക്ക് പറക്കുന്നതിനിടയിലാണ് എ.എന്‍-32 വ്യോമസേന വിമാനം കാണാതാകുന്നത്. വിമാനത്തില്‍ 13 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട്
അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്.
ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. അരുണാചലിലെ മെചുക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ വിമാനം എത്താഞ്ഞതിനെ തുടര്‍ന്നാണ് വ്യോമസേന അന്വേഷണം ആരംഭിച്ചത്.
അരുണാചലിലെ മലയോരപ്രദേശത്ത് കറുത്ത പുക ഉയരുന്നത് കണ്ടതായി കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു. മോളോ ഗ്രാമത്തിലുള്ളവരാണ് തിങ്കളാഴ്ച ഉച്ചയോടെ മലയോര പ്രദേശത്ത് പുകച്ചുരുള്‍ കണ്ടത്. ഗ്രാമത്തില്‍ നിന്നും എട്ടു കിലോ മീറ്ററോളം ദൂരെയാണ് പുക കണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു.