ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ദുബായിലെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം ഹാദി എക്സ്ചേഞ്ച് ഈദ് കപ്പ് 2019 സംഘടിപ്പിച്ചു. ഖിസൈസ് സ്കോളേഴ്സ് ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിൽ നടന്ന മല്സരത്തില് ബ്ലാക്ക് ബി ടീമിനെ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി വൈറ്റ് എ ടീം കപ്പ് സ്വന്തമാക്കി.ഹാദി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ബൈജു കിളിനാടൻ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. ആഡ് ആൻഡ് എം ഇന്റർനാഷണൽ അഡ്വെർടൈസിങ് എം. ഡി റഷീദ് മട്ടന്നൂർ, സ്കോളേഴ്സ് അക്കാദമിയിലെ സുമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സി എഫ് ഫുട്ബാൾ അക്കാദമി യുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.