India

പ്രധാനമന്ത്രി ശ്രീലങ്കയിൽ; ഈസ്റ്റർ ദിനത്തിൽ ഭീകരാക്രമണം നടന്ന പള്ളി സന്ദർശിച്ചു

കൊളംബോ: മാലദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ എത്തി. കൊളംബോ വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയാണ് നരേന്ദ്ര മോദിയെ സ്വീകരിച്ചത്.

ഈസ്റ്റർ ദിനത്തിൽ ഭീകരാക്രമണം നടന്ന പള്ളി പ്രധാനമന്ത്രി സന്ദർശിച്ചു. ആക്രമണത്തിൽ മരണമടഞ്ഞവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഒപ്പം ആക്രമണം നടന്ന കൊളംബോയിലെ മറ്റ് പ്രദേശങ്ങളും അദ്ദേഹം സന്ദർശിക്കും. ഇതൊരു സുപ്രധാനമായ സന്ദർശനമാണെന്ന് കൊളംബോയിലെത്തിയ ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായും ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമായും നരേന്ദ്രമോദി കൂടിക്കാഴ്‍ച നടത്തും.

5K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close