കുവൈറ്റ് സിറ്റി : തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ “വേലൂർ ഒരുമ യുടെ” പതിനഞ്ചാം വാർഷികം ആഘോഷിച്ചു. അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടി ലോക കേരള സഭാഗം ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിമ്മി സി.എ.അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസർ പിയൂസ് സി.പി സ്വാഗതം പറഞ്ഞു. ആക്ടിംഗ് സെക്രട്ടറി ബിജോയ് ഡി കെ വാർഷിക റിപ്പോർട്ടും, നാട്ടിൽ സംഘടന നടത്തുന്ന സാമൂഹ്യ സേവന പരിപാടികളക്കുറിച്ചുള്ള വിവരങ്ങളും അവതരിപ്പിച്ചു. നാട്ടിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗത്തിന്റെ കുട്ടിയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. തുടര്ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ട്രഷറർ ശുഭ കെ സുബ്രൻ നന്ദി അറിയിച്ചു.