UAE

യു എ ഇ സ്വദേശികളുടെയും, ഇവിടെ ജീവിക്കുന്ന വിദേശികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള 90 നിർദേശങ്ങൾ അടങ്ങിയ നയരേഖക്ക് യു എ ഇ മന്ത്രിസഭാ അംഗീകാരം നൽകി.

യു എ ഇ സ്വദേശികളുടെയും, ഇവിടെ ജീവിക്കുന്ന വിദേശികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള 90 നിർദേശങ്ങൾ അടങ്ങിയ നയരേഖക്ക് യു എ ഇ മന്ത്രിസഭാ അംഗീകാരം നൽകി. ഇന്നലെ അബുദാബി പ്രെസിഡൻഷ്യൽ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്റര് സന്ദേശത്തിലൂടെയാണ് പുറത്തു വിട്ടത്.

യു എ  ഇ യിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ 12 വര്ഷം നീണ്ടു നിൽക്കുന്ന പദ്ധതിക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മികച്ച നിലവാരത്തിലുള്ള സേവനം ഉറപ്പു വരുത്തി യു എ ഇ യിൽ താമസിക്കുന്നവരുടെ  ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം. അത് വഴി കുടുംബ ബന്ധങ്ങൾ ദൃഢമാക്കുകയും, സമൂഹത്തിൽ ഐക്യം ഉണ്ടാവുകയും ചെയ്യുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രാജ്യത്ത് ജീവിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ 90 പദ്ധതികളാണ് ജനക്ഷേമത്തിനുള്ള ദേശീയ നയരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ തലമുറയിൽ പെട്ടവരുടെ ശാരീരിക, മാനസിക, ഡിജിറ്റൽ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് ഷേഖ് മുഹ്ഹ്മ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സന്ദേശത്തിൽ പറഞ്ഞു. വികസിത രാജ്യം, യോജിപ്പുള്ള സമൂഹം, വ്യക്തികളുടെ ക്ഷേമം എന്നീ മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നയരേഖക്ക് രൂപം നൽകിയത്. യു എ ഇ യിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. ജനിതക മാറ്റം വരുത്തിയ ഉൽപ്പന്നങ്ങളുടെ ദേശീയ നിയമത്തിനും, ആരോഗ്യ മേഖലയെ സംബന്ധിച്ച മെഡിക്കൽ ലയബിലിറ്റി നിയമത്തിനും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

9 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close