ഇറ്റാനഗര്‍: അസമിലെ ജൊഹട്ടില് നിന്നും മെചുകയിലേയ്ക്ക് പോകവേ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനം തകര്‍ന്നു വീണതിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നു. അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മരങ്ങള്‍ തിങ്ങിയ മലയോരപ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. പ്രദേശത്തെ മരങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്. വിമാനം തകര്‍ന്നു വീണപ്പോള്‍ വലിയ തീപിടിത്തമുണ്ടായതായാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്നലൊണ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറി അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഇന്നും വ്യോമസേന ഈ ഭാഗത്ത് തെരച്ചില്‍ തുടരും. 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരുമുള്‍പ്പെടെ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര് മലയാളികളാണ്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .
ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.