Kerala

പ്രഫഷണൽ നാടക അവാ‍‍‍ർഡുകൾ പ്രഖ്യാപിച്ചു, വേറിട്ട കാഴ്ചകൾ മികച്ച നാടകം, വത്സന്‍ നിസരി മികച്ച സംവിധായകന്‍

തൃശൂർ: സംസ്ഥാന പ്രഫഷണൽ നാടകങ്ങൾക്കുള്ള 2018 ലെ കേരള സംഗീത അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. അമ്പലപ്പുഴ അക്ഷരജ്വാല നാടകസമിതിയുടെ വേറിട്ട കാഴ്ചകൾ മികച്ച നാടകത്തിനുള്ളപുരസ്കാരം സ്വന്തമാക്കി. വേറിട്ട കാഴ്ചകൾ സംവിധാനം ചെയ്ത വത്സന്‍ നിസരിയാണ് മികച്ച സംവിധായകന്‍. മികച്ച നടന്‍ തോമ്പിൽ രാജശേഖരന്‍(വേറിട്ട കാഴ്ചകൾ), മികച്ച നടി ഉഷ ചന്ദ്രബാബു (നയാപൈസ). വേറിട്ട കാഴ്ചകളുടെ രചയിതാവായ ഫ്രാന്‍സിസി ർി മാവേലിക്കരയാണ് മികച്ച നാടകകൃത്ത്.

അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികളും കെപിഎസിയുടെ മഹാകവി കാളിദാസനും മികച്ച രാണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം പങ്കിട്ടു. രണ്ടു നാടകങ്ങളുടെയും സംവിധായകന്‍ മനോജ് നാരായണനാണ്. ഏറ്‍റവും മികച്ച ദീപവിതാനത്തിനുള്ള അവാർ‍‍‍ഡും മനോജിനാണ്. കഴിഞ്ഞ എട്ട് തവണ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയ മനോജ് കോഴിക്കോട് വില്ല്യാപ്പള്ളി സ്വദേശിയാണ്. കെ.എം ധർമ്മന്‍ ചെയർമാനായ മൂന്നംഗ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

89 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close