ന്യൂഡൽഹി : മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിക്ക് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് സച്ചിൻ ടെണ്ടുൽക്കർ .
‘ ക്രിക്കറ്റിനു നൽകുന്ന പ്രചാരണത്തിനു മോദിജിയ്ക്ക് നന്ദി . ലോകകപ്പ് ക്രിക്കറ്റ് വേളയിലെ ക്രിക്കറ്റ് നയതന്ത്രത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത് . എത്രയും വേഗം മാലിദ്വീപും ക്രിക്കറ്റ് ഭൂപടത്തിൽ വരട്ടെ ‘ ഇതായിരുന്നു സച്ചിന്റെ ട്വീറ്റ് .
ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ഒപ്പിട്ട ബാറ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപ് സന്ദർശനത്തിനിടെ പ്രസിഡണ്ടിന് നൽകിയത്. ‘ക്രിക്കറ്റ് ബന്ധം, എന്റെ സുഹൃത്ത് പ്രസിഡന്റ് സോളി ക്രിക്കറ്റിന്റെ ആരാധകനാണ് . 2019ലെ ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീം ഒപ്പിട്ട ഒരു ബാറ്റ് ഞാന്‍ അദ്ദേഹത്തിന് സമ്മാനിച്ചു.’ ഇതായിരുന്നു മോദിയുടെ ട്വീറ്റ് .
മോദിയുടെ ട്വീറ്റും,ചിത്രങ്ങളും ഉൾപ്പെടുത്തിയായിരുന്നു സച്ചിന്റേ ട്വീറ്റ് .
Thank you for promoting cricket, @narendramodi ji.
Good example of cricket diplomacy during the @cricketworldcup. Hoping to see Maldives on the 🏏 map soon. https://t.co/wek7p88828— Sachin Tendulkar (@sachin_rt) June 11, 2019