Kuwait

ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല പരിസ്ഥിതി ദിനാഘോഷം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടേ കീഴിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പച്ചക്കുട, പ്രകൃതിയും കുട്ടികളും എന്ന പേരിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ബാലവേദി കുവൈറ്റ് മേഖല പ്രസിഡന്റ് ഋഷി പി കരുണിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല വൈസ് പ്രസിഡന്റ് അവനി വിനോദ് പരിസ്ഥിതി ദിന സന്ദേശം നൽകി. ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി കൺവീനർ തോമസ് എബ്രഹാം, കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി ഹനീഫ്, ബാലവേദി കുവൈറ്റ് ജനറൽ സെക്രട്ടറി സെൻ‌സ അനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാലവേദി കുവൈറ്റ് മേഖല രക്ഷാധികാരി സമിതി കൺ‌വീനർ ജ്യോതിഷ് പി‌ജി പരിപാടിയിൽ സംബന്ധിച്ചു. കല കുവൈറ്റ് മേഖല പ്രസിഡന്റ് സജീവ് മാന്താനം കുട്ടികൾക്ക് കവിത ചൊല്ലിക്കൊടുത്തു. ബാലവേദി അംഗങ്ങളായ അനഘ മനോജ്, ഗൗതം വിനീത് എന്നിവർ വേദിയിൽ കവിതകൾ ആലപിച്ചു. മംഗഫ് കല സെന്റര്‍  ലൈബ്രറിയിലേക്ക് യൂണിറ്റ് അംഗം ലിയോ കൊണ്ടുവന്ന പുസ്തകങ്ങൾ വേദിയിൽ വെച്ച് കൈമാറി. ബാലവേദി ഫഹാഹീൽ മേഖല പ്രസിഡന്റ് ആൻസിലി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലവേദി അംഗം അഭിരാം അനൂപ് നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗം ഡോ: വിവി രംഗന്റെ നേതൃത്വത്തിൽ നടന്ന ഹെർ‌ബേറിയം നിർമ്മാണ പരിശീലനവും ഡോക്യുമെന്ററി പ്രദർശനവും കുട്ടികൾക്ക് വിജ്ഞാനപ്രദമായി മാറി.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close