India

അനന്ത് നാഗ് ഭീകരാക്രമണം ; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന അൽ ഉമർ മുജാഹിദ്ദീൻ

കശ്മീർ ; അഞ്ച് സി ആർ പി എഫ് ജവാന്മാരുടെ വീരമൃത്യൂവിന് കാരണമായ അനന്ത് നാഗ് ഭീകാരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ അൽ ഉമർ മുജാഹിദ്ദീൻ ഏറ്റെടുത്തു . പ്രാദേശിക വാർത്താ ഏജൻസികൾക്ക് നൽകിയ കുറിപ്പിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രസ്താവന .

സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പാക് ഭീകരനായ മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ രൂപീകരിച്ച സംഘടനയാണ് അൽ ഉമർ മുജാഹിദ്ദീൻ .

1999 ൽ കാണ്ഡഹാറിൽ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചിയതിനെ തുടർന്ന് വിട്ടയച്ച മൂന്ന് ഭീകരരിൽ ഒരാളാണ് മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ . പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം അൽ ഉമർ മുജാഹിദ്ദീന് ലഭിക്കുന്നതായും റിപ്പോർട്ടുകളുണ്ട് .

458 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close