India

വായു ചുഴലിക്കാറ്റ്; ഗുജറാത്തില്‍ മൂന്ന് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കെ ഗുജറാത്തില്‍ മൂന്ന് ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു.

അടുത്ത 24 മണിക്കൂറിനുളളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുന്ന വായു വ്യാഴാഴ്ച്ച രാവിലെ ഗുജറാത്തിലെ തീരങ്ങളില്‍ ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മന്നറിയിപ്പ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കരുതലുകള്‍ക്കുമായി കരസേന ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വ്യോമ തീവണ്ടി ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന് ശേഷം എത്രയും വേഗം സംസ്ഥാനത്തെ ട്രെയിന്‍ – വ്യോമ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

320 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close