പോർബന്തർ : അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘വായു’ ഗുജറാത്ത് തീരത്തേയ്ക്ക് അടുക്കുന്നു . പോർബന്തർ, വരാവൽ, മഹുവ. ദിയു എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗത്തിൽ വായു ഗുജറാത്തിലെ പോർബന്ദർ തീരത്തെത്തുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെരാവലിന് 340 കിലോമീറ്റർ മാറിയാണ് വായുവിന്റെ നിലവിലെ സ്ഥാനം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഏകദേശം മൂന്നുലക്ഷം പേരെ ഗുജറാത്ത്, ദിയു പ്രദേശത്തുനിന്ന് അധികൃതർ ഒഴിപ്പിച്ചു. മുൻതയാറാക്കിയ 700 ഓളം അഭയകേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റും. ഗുജറാത്തിലും , ദിയുവിലും കേന്ദ്രസേനയെ വിന്യസിച്ചു . ദ്വാരകസ സോമനാഥ്, സാസൻ, കച്ച് മേഖലയില്‍ വന്നിരിക്കുന്ന വിനോദസഞ്ചാരികളോട് ഉച്ചയ്കകം സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകി .
ശക്തമായ കാറ്റിൽ വീടുകൾ തകരുന്നതിനും മേൽക്കൂരകള്‍ പറന്നുപോകുന്നതിനുമുള്ള സാദ്ധ്യതകളും ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തി . വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾക്ക് തകരാര്‍ സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.