തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സംസ്ഥാന സര്‍ക്കാര്‍. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രി സഭ യോഗം തീരുമാനിച്ചു. പാലാരിവട്ടം മേല്‍പ്പാല വിവാദത്തെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന.
സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലെ ചുമതലകള്‍ക്കു പുറമേ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി നല്‍കും. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിംഗ് ആന്‍ഡ് സ്റ്റേഷനറി എന്നിവയുടെ ചുമതലകള്‍ കൂടി നല്കാന് മന്ത്രി സഭ യോഗം തീരുമാനിച്ചു.
എറണാകുളം കളക്ടര്‍ മുഹമ്മദ് സഫീറുള്ളയെ എസ്ജിഎസ്ടി വകുപ്പ് അഡീഷണല്‍ കമ്മീഷണറായി മാറ്റി നിയമിക്കും. വിവര സാങ്കേതിക വിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും. കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് ്ലിയെ ശുചിത്വമിഷന് ഡയറക്ടറായും, മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായും നിയമിക്കാന്‍ തീരുമാനിച്ചു.