Kerala

പശു വിഴുങ്ങിയ അഞ്ചു പവൻ മാല തിരികെ കിട്ടി ,രണ്ട് വർഷങ്ങൾക്ക് ശേഷം

2017 ൽ ഒരു ദുരൂഹ സാഹചര്യത്തിൽ അഞ്ചു പവന്റെ മാല കാണാതാകുന്നു , ഒടുവിൽ രണ്ടു വർഷങ്ങൾക്ക് ശേഷം അവിചാരിതമായി മാല തിരികെ കിട്ടുന്നു , അതും ചാണകത്തിൽ നിന്ന് . എന്നാൽ തൊണ്ടിമുതൽ ലഭിച്ചെങ്കിലും ‘പ്രതി’യെന്നു കരുതുന്ന പശുവിനെ ഇനിയും കണ്ടെത്താനായില്ല; കേസിൽ ദൃക്സാക്ഷികളുമില്ല .

കൃഷി ആവശ്യത്തിനു വാങ്ങിയ ചാണകത്തിൽ നിന്നാണ് അദ്ധ്യാപക ദമ്പതികളായ വയ്യാനം ഫജാൻ മൻസിലിൽ ഷൂജ ഉൾ മുക്കിനും ഷാഹിനയ്ക്കും മാല ലഭിച്ചത് . വീടുകളിൽ നിന്നു ചാണകം ശേഖരിച്ചു വിൽപന നടത്തുന്ന കരവാളൂർ സ്വദേശി ശ്രീധരനാണ് 6 മാസം മുൻപ് ഇവർക്കു ചാണകൻ വിറ്റത് .

കൃഷിക്ക് എടുക്കുന്നതിനിടെ ഇക്കഴിഞ്ഞ അഞ്ചിന് ചാണകത്തിനിടയിൽ നിന്നു താലിയും മാലയും ലഭിച്ചു. താലിയിൽ ഇല്യാസ് എന്ന് എഴുതിയിരുന്നു. മാലയുടെ ഉടമയെത്തേടി ദമ്പതികൾ സമൂഹമാദ്ധ്യമങ്ങളിൽ വിവരങ്ങൾ നൽകി .

തുടർന്ന് തുടയന്നൂർ തേക്കിൽ സ്വദേശി ഇല്യാസ് ഫോണിൽ ഷൂജയുമായി ബന്ധപ്പെട്ടു. 2 വർഷം മുൻപു കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്നു തന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു. ഇതിനിടെ, പശുവിനെ ഇല്യാസ് വിറ്റു .

മാല കണ്ടെടുത്തെങ്കിലും ‘ മോഷ്ടാവിനെ ‘ ഇന്നും കണ്ടെത്താനായിട്ടില്ല . പല കൈ മറിഞ്ഞ പശു ഇപ്പോൾ എവിടെയെന്ന് ആർക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തുമ്പ്. എന്തായാലും പൊലീസിന്റെ സാന്നിദ്ധ്യത്തിൽ മാല ഉടമയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ദമ്പതികൾ .

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close