India

ആധാര്‍ ദുരുപയോഗം തടയാന്‍ നിയമ നടപടികളുമായി കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി : ആധാര്‍ ദുരുപയോഗം തടയുന്നതിന് നിയമ നടപടികള്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രി സഭ യോഗം തീരുമാനിച്ചു. ബാങ്കുകളും മൊബൈല്‍ കമ്പനികളും മറ്റും ആധാര്‍ ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ട് പുതിയ നിയമ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രി സഭ യോഗം തീരുമാനിച്ചു.

ബാങ്ക് അക്കൗണ്ട് തുറക്കാനും മൊബൈല്‍ സേവനങ്ങള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം അല്ലാതെ നിര്‍ബന്ധിച്ച് ആധാര്‍ നമ്പര്‍ വാങ്ങാന്‍ കഴിയില്ലെന്ന് നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് തടഞ്ഞ് കഴിഞ്ഞ മാര്‍ച്ചില്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ കൊണ്ടുവരുന്നത്. പുതിയ ബില്‍ തിങ്കളാഴ്ച്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

291 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close