കൊച്ചി ; സുഹൃത്തിനൊപ്പം പരാതി കൊടുക്കാനെത്തിയ യുവാവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം. കുമ്പളങ്ങി സ്വദേശി ഡെൽസിലിനാണ് എറണാകുളം പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. ഡെന്‍സിലിന്റെ സുഹൃത്തിനെ മദ്യപിച്ചെത്തിയ ഒരു സംഘം മര്‍ദ്ദിച്ചു. ഇതിനായി പോലീസില്‍ പരാതി നല്‍കാനാണ് സുഹൃത്തിനൊപ്പം ഡെന്‍സില്‍ കൂടെ പോയത്. കുമ്പളങ്ങി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയ ശേഷം തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ മര്‍ദ്ദനമേറ്റ സുഹൃത്തിനെ പ്രവേശിപ്പിച്ചു. ഈ സമയം രണ്ടു പോലീസുകാര്‍ വന്ന് സുഹൃത്തിനെ മര്‍ദ്ദിച്ചവരെ കിട്ടിയെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി. എന്നാല്‍ കുമ്പളങ്ങി പോലീസ് സ്റ്റേഷനില്‍ എത്തിയ ഉടന്‍ ഇവരെ പോലീസ് വാഹനത്തില്‍ കയറ്റി പള്ളുരുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഡെൽസിലിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ദേഹമാസകലം മര്‍ദ്ദനമേറ്റ ഡെന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കുമെന്നും ഡെന്‍സില്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട് .