India

ബിജെപി നേതൃയോഗം ഇന്ന് ചേരും; അമിത് ഷാ അദ്ധ്യക്ഷത വഹിക്കും

ന്യൂഡല്‍ഹി; ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വിളിച്ച് ചേര്‍ത്ത പാര്‍ട്ടി ഭാരവാഹികളുടേയും സംസ്ഥാന അദ്ധ്യക്ഷന്‍മാരുടേയും യോഗം ഇന്ന് ചേരും. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വച്ചാണ് നേതൃയോഗം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് ശേഷമുള്ള ആദ്യ യോഗമാണിത്. പാര്‍ട്ടിയിലേക്കുള്ള അംഗത്വ വിതരണം, പ്രാദേശിക, സംസ്ഥാന, ദേശീയ നേതൃത്വങ്ങളേയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ ചര്‍ച്ചയാകും. ഭാരവാഹി തെരഞ്ഞെടുപ്പിന്റെ സമയക്രമത്തിന് പുറമെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന, എന്നീ സംസ്ഥാനങ്ങളെ സംഘടന തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അംഗത്വ വിതരണത്തിന്റെയും ബൂത്ത് തലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികളും യോഗത്തില്‍ ഇന്ന് തീരുമാനിക്കും. ഭാരവാഹി യോഗത്തിന് ശേഷം ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ജൂണ്‍ 18ന് ചേരുന്നുണ്ട്.

379 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close