India

മാതൃകയാകണം മന്ത്രിമാർ ; പുതിയ നിർദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മന്ത്രിമാര്‍ വൈകി ഓഫീസിലെത്തുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാര്‍ 9.30ന് തന്നെ ഓഫീസിലെത്തണമെന്നും, ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം വിളിച്ച് ചേര്‍ത്ത ആദ്യ മന്ത്രിതല യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനങ്ങള്‍ മുന്നോട്ട് വച്ചത്. സഹമന്ത്രിമാര്‍ അടക്കമുള്ള മുഴുവന്‍ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കൃത്യസമയത്ത് മന്ത്രിമാര്‍ ഓഫീസിലെത്തിയാല്‍ ജീവനക്കാരും ഈ ശീലം പിന്തുടരുകയും, ഓരോ വിഷയങ്ങളെകുറിച്ചും കൃത്യമായ വിശകലനം നടത്താമെന്നും, ഇതുവഴി മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഓഫീസിലെത്തണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കുകയും വേണം. ഇതിന് പുറമെ പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സഹമന്ത്രിമാര്‍ക്കും കൃത്യമായ പ്രാധാന്യം നല്‍കണം. ഉത്തരവാദിത്തം പങ്ക് വയ്ക്കുന്നതിന്റെ ഭാഗമായി പ്രധാന ഫയലുകള്‍ അവരുമായി കൂടി പങ്ക് വച്ച് ജോലി ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യും. സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തീരുമാനങ്ങള്‍ എടുക്കുന്നത് വേഗത്തിലാക്കും. ഫയലുകള്‍ തീര്‍പ്പു കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്ന പ്രവണത ഇതു വഴി അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close