NewsKerala

കടൽഭിത്തി നിർമ്മിച്ചില്ല , വലിയ തുറയിൽ മന്ത്രി കെ കൃഷ്ണൻ കുട്ടിയെ നാട്ടുകാർ തടഞ്ഞു ; നിർമ്മാണം ഉടൻ ആരംഭിക്കാമെന്ന് ഉറപ്പ് നൽകി മന്ത്രി രക്ഷപ്പെട്ടു

തിരുവനന്തപുരം : കടൽ ക്ഷോഭമുണ്ടായ വലിയ തുറ തീരം സന്ദർശിക്കാനെത്തിയ മന്ത്രി കെ കൃഷ്ണൻ കുട്ടിയെ നാട്ടുകാർ തടഞ്ഞു .  കടല്‍ഭിത്തിനിര്‍മാണം വൈകുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. എംഎൽഎ വി എസ് ശിവകുമാറും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു .മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി . മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ രണ്ടു തവണ മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയെ തട‍ഞ്ഞു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയാണ് മന്ത്രിയെ തിരിച്ചയച്ചത് .

കടൽഭിത്തി നിർമ്മിക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുല്ലക്കെതിരെ പ്രതിഷേധമുയർന്നിരുന്നു .

926 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close