Kerala

പാലക്കാട് സ്വര്‍ണം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് കാറില്‍ കടത്തുകയായിരുന്ന 1.2 കിലോ സ്വര്‍ണം എക്സൈസ് സംഘം പിടികൂടി. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്.

ദ്രാവകരൂപത്തിലുള്ള സ്വര്‍ണം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടത്തിയത്താന്‍ ശ്രമിച്ചത്. ദേശീയപാതയില്‍ പുതുശ്ശേരി കുരുടിക്കാട്ടില്‍ വെച്ച് എക്സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്.

ഷാര്‍ജയില്‍ നിന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴിയാണ് സ്വര്‍ണമെത്തിച്ചത്. അബ്ദുള്‍ ജസീറാണ് ഷാര്‍ജയില്‍ നിന്ന് സ്വര്‍ണം തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ട് വന്നത്. ഇയാളെ നാട്ടിലേക്കെത്തിക്കാന്‍ കാറുമായി പോയതായിരുന്നു അജിനാസ്. എക്സൈസ് സംഘം സ്വര്‍ണം കസ്റ്റംസിന് കൈമാറി. കൂടുതല്‍ അന്വേഷണം തുടരുകയാണ്.

158 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close