Kerala

കേന്ദ്രസർക്കാർ ഭരണപരമായ അന്തസ്സ് പുലർത്തുന്നുവെന്ന് ജി.സുധാകരൻ പറഞ്ഞത് വെറുതേയല്ല ; പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം റോഡ് ഫണ്ടായി നൽകിയത് 1400 കോടി

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമേറ്റ ശേഷം റോഡ് വികസനത്തിനായി സിആർഎഫ്  വഴി അനുവദിച്ചത് 1413 കോടിയെന്ന് മന്ത്രി ജി.സുധാകരൻ. നിയമസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായാണ് സുധാകരന്റെ പരാമർശം. 2016-17 ൽ 29 പ്രവൃത്തികൾക്ക് 397 കോടിയാണ്. 17-18 ൽ 16 പ്രവൃത്തികൾക്ക് 215.99 കോടിയും 18-19 ൽ 56 പ്രവൃത്തികൾക്ക് 801 കോടിയുമാണ് അനുവദിച്ചിട്ടുള്ളതെന്നും എം. രാജഗോപാലൻ എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി മന്ത്രി സഭയിൽ വ്യക്തമാക്കി.

കേന്ദ്രസർക്കാർ ഭരണപരമായ അന്തസ്സ് പുലർത്തുന്നുണ്ടെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് അഞ്ചുവർഷം കൊണ്ട് കേരളത്തിന് ആകെ അഞ്ഞൂറു കോടി കിട്ടിയപ്പോൾ എൻ.ഡി.എ സർക്കാരിന്റെ കാലത്ത് സിആർഎഫ് ഫണ്ടിൽ നിന്നുമാത്രം ഇതിൽ കൂടുതൽ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ആലപ്പുഴ ബൈപ്പാസ് നന്നാക്കിയതിന്റെ ക്രെഡിറ്റും മോദി സർക്കാരിനു കൊടുക്കണമെന്നും സുധാകരൻ പറഞ്ഞിട്ടുണ്ട്.ഏനാത്ത് പാലം തകർന്നപ്പോൾ ഒറ്റ മെയിലാണയച്ചത് . പിറ്റേന്ന് തന്നെ സൈന്യം എത്തി താത്കാലിക പാലം നിർമ്മിക്കാനുള്ള പണി തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

782 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close