തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണ ക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി കടത്തിയത് 60 കിലോ സ്വര്‍ണ്ണമെന്ന് ഡിആര്‍ഐ. ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. ബിജു, വിഷ്ണു, അബ്ദുള്‍ ഹക്കിം എന്നിവരാണ് സ്വര്‍ണ്ണക്കടത്തിലെ മുഖ്യ കണ്ണികളെന്നും ഡിആര്‍ഐ.
മെയ് 13-ാം തീയതി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണ്ണവുമായി രണ്ടു പേര് പിടിയിലായതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. തിരുമല സ്വദേശിയായ സുനിലും ദുബായിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സെറീനയുമാണ് പിടിയിലായത്.
സ്വര്‍ണ്ണക്കടത്തിന്റെ ഇടനിലക്കാരനായ പ്രകാശ് തമ്പിയേയും ഡിആര്‍ഡി കസ്റ്റഡിയില്‍ എടുത്തിരുന്നു. വിമാനത്താവളം വഴി തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം പിപിഎം ചെയിന്‍സിലെ മാനേജറായ ഹക്കിമിന് എത്തിക്കുന്നത് പ്രകാശ് തമ്പിയാണെന്നാണ് ഡിആര്‍ഐയുടെ റിപ്പോര്‍ട്ട്.