തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എകെ ബാലനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തീരുമാനിച്ച അവാര്‍ഡ് മാറ്റാനാകില്ലെന്ന് കാനം. സിനിമ അവാര്‍ഡ് ആരെങ്കിലും മാറ്റാന്‍ പറഞ്ഞാല്‍ മാറ്റുമോയെന്നും കാനം. മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന ആക്ഷേപമുയര്‍ന്നതോടെയാണ് കേരള ലളിത കലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാപനം വിവാദമായത്.
അവാര്‍ഡ് നേടിയ കാര്ട്ടൂണിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ കഴമ്പുണ്ടെന്ന് മന്ത്രി എകെ ബാലന് പ്രഖ്യാപിച്ചിരുന്നു. അവാര്‍ഡ് പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ഇടപെടലില്ലെന്നും തീരുമാനം ജൂറിയുടേതെന്നും മന്ത്രി എകെ ബാലന് പ്രതികരിച്ചിരുന്നു. അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹാസ്യകൈരളി മാസികയിലാണ് വിവാദമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ബിഷപ്പ് ഫ്രാങ്കോയെ പരിഹസിച്ച് വരച്ച കാര്‍ട്ടൂണിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഇതാണ് വിവാദമായത്.