തിരുവനന്തപുരം: വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ജിപിഎസ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം അറിയിച്ചത്.
സാവകാശം നല്കാന് തീരുമാനിച്ചതോടെ ജൂണ്‍ 18 ന് നടത്താനിരുന്ന സ്വകാര്യ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് ജൂണ്‍ 18 ന് സംസ്ഥാനത്ത് സ്വകാര്യ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.