തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷന് (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതി ജാസ്മിന് ഷാ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രിതമായാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ എഫ്ഐആറില്‍ ഉള്ളത്.
അതേസമയം, യുഎന്‍എയില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ വകമാറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ വാദം. സംഘടനയില്‍ നിന്നും അച്ചടക്കനടപടി നേരിട്ട് മൂന്ന് വര്‍ഷത്തോളം പുറത്താക്കപ്പെട്ടയാളാണ് വൈസ് പ്രസിഡന്റ് സി.വി മുകേഷ്. ഇതിന്റെ പക തീര്‍ക്കാനാണ് സംഘടനയ്ക്കെതിരെ വ്യാജ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് യുഎന്‍എ പറയുന്നത്.
സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ യുഎന്‍എയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷായുടെ അറിവോടെ തിരിമറി നടത്തിയെന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയത്.