ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. വിമാനം തകര്‍ന്ന് വീണ ലിപ്പോ മേഖലയില്‍ പാരച്യൂട്ട് വഴി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഇറക്കിയാണ് തിരച്ചില്‍ നടത്തിയത്.
അതേസമയം, തകര്‍ന്നു വീണ വ്യോമസേനാ വിമാനം എ എന്‍ 32 ന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറി അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.