പിത്തോരഖണ്ഡ്: നന്ദ ദേവി കൊടുമുടി കയറുന്നതിനിടെ കാണാതായ എട്ട് പര്‍വതാരോഹകരുടേയും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള സംയുക്ത ഓപ്പറേഷന് ആരംഭിച്ചു. കഴിഞ്ഞ മെയ് 26 മുതലാണ് ഇവരെ കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി 32 അംഗ സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയിലെ അംഗങ്ങളാണ് തിരച്ചില്‍ സംഘത്തിലുള്ളത്. ഇതിന് പുറമെ ഇന്ത്യന്‍ വ്യോമസേനാംഗങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
ഐടിബിപി അംഗങ്ങള്‍ ഇന്ന് നന്ദ ദേവി കൊടുമുടിയുടെ കിഴക്ക് ഭാഗത്തേക്ക് നീങ്ങിയതായും, അവര്‍ക്ക് തിരച്ചിലിനാവശ്യമായ വസ്തുവകകള്‍ ബേസ് ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ടെന്നും പിത്തോരഖണ്ഡ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. വ്യോമസേന ഹെലികോപ്റ്ററായ എം.ഐ-17നും നന്ദ ദേവി ബേസ് ക്യാമ്പില്‍ ഇന്നലെ എത്തിച്ചിട്ടുണ്ട്.
നന്ദ ദേവി ഈസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നാണ് കാണാതായ പര്‍വതാരോഹകര്‍ യാത്ര ആരംഭിച്ചത്. ഈ വഴി തന്നെയാകും തിരച്ചില്‍ സംഘാംഗങ്ങളും തിരഞ്ഞെടുക്കുന്നത്. ഇവരെ കാണാതായെന്ന് കരുതുന്ന സ്ഥലം 20000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദുര്‍ഘടം പിടിച്ച ഈ പാതയില്‍ വായു സമ്മര്‍ദ്ദവും വളരെ കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്.
കാണാതായവരില്‍ ഏഴ് പേര് വിദേശികളും ഒരാള്‍ ഇന്ത്യക്കാരനുമാണ്. കഴിഞ്ഞ മെയ് 13നാണ് മുന്‍സിയാരിയില്‍ നിന്ന് 12 അംഗ സംഘം നന്ദ ദേവിയിലേക്ക് ട്രക്കിംഗിനായി തിരിച്ചത്. മെയ് 25നായിരുന്നു സംഘം ബേസ് ക്യാമ്പില്‍ തിരികെ എത്തേണ്ടിയിരുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നാല് പേരെ രക്ഷിച്ചിരുന്നു.