Kerala

മെട്രോയ്ക്ക് പകരം സ്‌കൈബസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

മെട്രോയ്ക്ക് പകരം സ്‌കൈബസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മെട്രോയെ അപേക്ഷിച്ച് ചിലവ് കുറഞ്ഞ പദ്ധതിയാണ് സ്‌കൈബസെന്നും ഇന്ത്യയിലെ 18 നഗരങ്ങളില്‍ ഇത് നടപ്പിലാക്കാന്‍ താല്‍പര്യപ്പെടുകയാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി അറിയിച്ചു. കേരളം മുന്നോട്ടുവന്നാല്‍ എല്ലാ സഹായങ്ങളും നടത്താന്‍ തയ്യാറാണെന്നും ഗഡ്ഗരി പറഞ്ഞു.

മെട്രോയെ അപേക്ഷിച്ച് വളരെ ചിലവ് കുറവാണ് സ്‌കൈബസിന് വേണ്ടത്. ഒരു കിലോ മീറ്റര്‍ മെട്രോയുടെ പണിക്ക് 350 കോടി രൂപയാണെങ്കില്‍ സ്‌കൈബസിന് 50 കോടി രൂപ മതിയാകും. നിര്‍മ്മാണത്തിനായി അധിക സ്ഥലവും ആവശ്യമായി വരില്ല. തൂണുകള്‍ നിര്‍മ്മിക്കാനായി റോഡിന്റെ നടുവില്‍ ചെറിയ സ്ഥലം മാത്രം മതി. മെട്രോയും ലൈറ്റ് മെട്രോയും നിര്‍മ്മിക്കുന്നതിന്റെ നാലിലൊന്ന് ചെലവ് മാത്രം മതി സ്‌കൈബസ് പദ്ധതി നടപ്പാക്കാന്‍ എന്നും ഗഡ്ഗരി പറഞ്ഞു.

മെട്രോയിലെക്കാള്‍ അധികം ആളുകളേയും സ്‌കൈബസില്‍ കയറ്റാന്‍ സാധിക്കും. ചെറിയ സ്‌കൈബസില്‍ തന്നെ 300ലധികം ആളുകളെ കയറ്റാന്‍ സാധിക്കും. രണ്ടാം നിരയില്‍പ്പെട്ട നഗരങ്ങളിലാണ് ഇത് കൂടുതല്‍ പ്രായോഗികമാകുന്നതെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close