India

മനസ്സിലുണ്ട് ഗുരുവായൂർ ,വാക്ക് പാലിച്ച് പ്രധാനമന്ത്രി ; ക്ഷേത്രത്തിലെ വികസനത്തെ കുറിച്ച് പഠിക്കാൻ മോദിയുടെ പ്രത്യേക ദൂതൻ അടുത്തയാഴ്ച്ച എത്തും

ന്യൂഡൽഹി : ഗുരുവായൂരിനോട് തനിക്കുള്ള പ്രത്യേക താല്പര്യം ഒരിക്കൽ കൂടി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി . ദേവസ്വം നൽകിയ നിവേദനത്തിലെ പദ്ധതികളെപ്പറ്റി പഠിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ കുമാർ അടുത്തയാഴ്ച്ച ഗുരുവായൂരിലെത്തും .

ഇക്കഴിഞ്ഞ 8 ന് ഗുരുവായൂർ ദർശനത്തിനെത്തിയപ്പോഴാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതർ നിവേദനം നൽകിയത് . ക്ഷേത്രവും പരിസരവും പൈതൃക നഗരമാക്കി മാറ്റുക, മലപ്പുറം വേങ്ങാട് ഗോകുലം നവീകരിക്കുക , ആനത്താവളവും , പുന്നത്തൂർ കോട്ടയും നവീകരിക്കുക എന്നീ ആവശ്യങ്ങൾക്കായി 450 കോടി രൂപയുടെ പദ്ധതികളാണ് ബോർഡ് പ്രധാനമന്ത്രിയ്ക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്നത് .

പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഉദ്യോഗസ്ഥനെ നിയോഗിച്ചത്.ഗുരുവായൂരിനോട് തനിക്കുള്ള പ്രത്യേക താൽപര്യത്തെ കുറിച്ച് ദർശനത്തിനു ശേഷം മോദി വ്യക്തമാക്കിയിരുന്നു .

4K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close