കുവൈറ്റ് സിറ്റി : നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന പത്ത് ബൈത്തുറഹ്മകളിലെ എട്ടാമത്തെ ബൈത്തുറഹ്മയുടെ സമര്‍പ്പണം കോഴിക്കോട് ജില്ലയിലെ കിണാശ്ശേരി കുളങ്ങരപീടികയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീന് കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. ബാക്കി രണ്ട് ബൈതുറഹ്മകളുടെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ഷറഫുദ്ദീന് കണ്ണേത്ത് പറഞ്ഞു. ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് കുവൈത്ത് കെ.എം.സി.സി. കോര്‍ഡിനേറ്റര്‍ എം.വി.സിദ്ദീഖ് മാസ്റ്റര്‍, കോഴിക്കോട് നോര്‍ത്ത് ഡിവിഷന് കൗണ്‍സിലര്‍ ബീരാന് കോയ, കുവൈത്ത് കെ.എം.സി.സി പ്രതിനിധികളായ അന്‍വര്‍ വെള്ളയില്‍, സൗത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് വെളുത്തേടത്ത്, നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് ഹാഷിം ഇടിയങ്ങര, ഹാഷിദ് മുണ്ടോത്ത്, നൗഷാദ് കിണാലൂര്‍, സലാം തരോള്‍, ഉമ്മര്‍ നസീഫ് മുസ്ലിം ലീഗ് നേതാക്കളായ നാസി മൂപ്പന്, സക്കീര്‍, സുല്‍ഫിക്കര്‍, അനീസ് റഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ സ്വാഗതവും കുവൈത്ത് കെ.എം.സി.സി.സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഹംസ കൊയിലാണ്ടി നന്ദിയും പറഞ്ഞു.