കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ പുതിയ ചെയർമാനെ നാളെ തെരഞ്ഞെടുക്കുമെന്ന് ജോസ് കെ മാണി. പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്തില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങളുടെ യോഗം ചേരുന്നത്. ജോസഫ് ഉൾപ്പെടെ മുതിർന്ന നേതാക്കൾക്കാർക്ക് വേണമെങ്കിലും ചെയർമാനാകാമെന്നും ജോസ് കെ മാണ് പറഞ്ഞു.
നേതൃത്വം നേരിട്ട് ഗ്രൂപ്പ് യോഗങ്ങൾ നടത്തുന്ന സാഹചര്യമുണ്ടായി. 127 പേർ ഒപ്പിട്ട കത്ത് കൈമാറിയിട്ട് 10 ദിവസത്തിലധികം ആയി. കെഎം മാണിയുടെ ഇരിപ്പിടം ആവശ്യപ്പെട്ടത് എം എൽ എ മാരോട് ചർച്ചചെയ്യാതെയാണ്. ചെയർമാൻ തെരഞ്ഞെടുപ്പ് തന്നെയാണ് നാളത്തെ യോഗത്തിന്റെ പ്രധാന അജണ്ട
പി.ജെ ജോസഫ് ഉൾപ്പെടെ മുഴുവൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.