ബര്‍ലിന്‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്ക വര്‍ഷിച്ച ബോംബ് ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ കണ്ടെത്തി. പൊട്ടാതെ കിടന്ന 100 കിലോ ഗ്രാം ഭാരമുള്ള ബോംബാണ് നിര്‍വീര്യമാക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സമാനമായ രീതിയില്‍ 500 കിലോ ഗ്രാം ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കിയിരുന്നു.
ബെര്‍ലിനിലെ അലക്സാന്ഡര്പ്ലാറ്റ്സ് മേഖലയിലാണ് ബോംബ് കണ്ടെത്തിയത്. പ്രദേശത്തു നിന്നും 3000-ലധികം ആളുകളെ മാറ്റിയതിനു ശേഷമാണ് ബോംബ് നിര്‍വീര്യമാക്കിയത്. മണ്ണിനടിയില്‍ പൊട്ടാതെ കിടക്കുന്ന രീതിയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നത് വിജയകരമായെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്ത് വലിയ തോതിലുള്ള ആശങ്കയാണുണ്ടാക്കുന്നത്.