സൗദിഅറേബ്യ : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് ഫോറം സൗദി അറബിയയുടെ വിവിധ ഭാഗങ്ങളിൽ വളരെ വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി ഐ ഓ എ ഫ് എ സംഘാടകർ റിയാദിൽ നടന്ന വാർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജിദ്ദ യിൽ ഇന്ത്യൻ ഓവർസീസ് ഫോറം അറബ് യോഗ ഫൗണ്ടേഷനുമായി ചേർന്ന് ജൂൺ 18 – തീയതി വൈകിട്ട് 8 മണിക്ക് ഹദീക് ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.
ഐ ഓ എഫ് ദമാം പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങു ജൂൺ 21 നു നു Z5 സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടത്തുവാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.
ഐ ഓ എഫ് റിയാദ് പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ജൂൺ 21 നു റിയാദ് റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടത്തുവാൻ തീരുമാനിച്ചതായും സംഘാടകർ അറിയിച്ചു.
യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് ഫോറം ത്തിന്റെ നേതൃത്ത്വത്തിൽ സൗദി യിലെ വിവിധ ലേ ബർ ക്യാമ്പുകൾ കേന്ദ്രികരിച്ചു നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഐ ഓ എഫ് ഭാരവാഹികൾ ആയ ശ്രീ സുരേഷ് പാലക്കാട് , പ്രസാദ് അത്തംപള്ളി ഗോപി , വിനയ പ്രസാദ് , കിഷോർ കുമാർ എന്നിവർ നേതൃത്ത്വം കൊടുത്തു വരുന്നു.
പത്രസമ്മേളനത്തിൽ ഐ ഓ എഫ് ഇന്റർനാഷണൽ യോഗ ഡേ ആഘോഷ കമ്മറ്റിയുടെ കമ്മിറ്റി കൺവീനർ ശ്രീ കെ . ശിവാത്മജൻ , ഐ ഓ എഫ് നാഷണൽ കൺവീനർ ശ്രീ. സജീവ് കായംകുളം, നാഷണൽ പ്രസിഡന്റ് ശ്രീ . ബാബു കല്ലുമല, റിയാദ് പ്രൊവിൻസ് പ്രസിഡണ്ട് ശ്രീ. അജേഷ് മാവേലിക്കര, ഐ ഓ എഫ് വൈസ് പ്രസിഡന്റും പബ്ലിസിറ്റി കൺവീനറുമായ ശ്രീ രാജേഷ് മൂലവീട്ടിൽ, ട്രഷറർ ശ്രീ വിനോദ് ഭൂവിക തുടങ്ങിയവർ പങ്കെടുത്തു .