UAE

വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി പോലീസ്

വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് അബുദാബി പോലീസ് .വാഹനങ്ങളുടെ ടയറുകളിൽ ആവശ്യത്തിന് മർദ്ധമുണ്ടെന്നും മറ്റ് കേടുപാടുകൾ ഒന്നും തന്നെയില്ലെന്നും ആദ്യമേ ഉറപ്പ് വരുത്തണം. ദീർഘദൂര യാത്രക്കും ഹൈവേ യാത്രകൾക്കും മുൻപ് ഇത്തരത്തിലുള്ള പരിശോധനകൾ നിർബന്ധമായും നടത്തണം.

ചൂട് കാലങ്ങളിൽ പ്രത്യേകിച്ചും ഗുണമേന്മ കൂടിയ ടയറുകൾ തന്നെ ഉപയോഗിക്കണം. യു.എ.ഇയിലെ റോഡപകടങ്ങളിൽ അഞ്ച് ശതമാനവും സംഭവിക്കുന്നത് ചൂട് കൊണ്ട് ടയർ പൊട്ടിയിട്ടാണ്. പഴകിയ റീസോൾ ചെയ്ത ടയറുകളും മറ്റും ഉപയോഗിക്കുത് അപകടങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. ടയർ കത്തിയുണ്ടാവുന്ന അപകടങ്ങൾ പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് കാരണമാവാറുണ്ട്. ടയർ കത്തുന്നതും പൊട്ടിത്തെറിക്കുന്നതും വാഹനങ്ങളുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുത്തുകയും റോഡിലെ മറ്റ് വാഹനങ്ങൾക്കും ആളുകൾക്കുമെല്ലാം വലിയ ഭീഷണിയാവുകയും ചെയ്യാറുണ്ട്.

ഓരോ യാത്രക്കും മുൻപ് വാഹനങ്ങൾക്ക് ചുറ്റും നടന്ന് ചക്രങ്ങൾ പരിശോധിക്കണം, കാണാൻ സാധിക്കുന്ന പൊട്ടലുകളോ പോറലുകളോ ടയറുകളിലുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. രാണ്ടാഴ്ച്ചയിലൊരിക്കലെങ്കിലും ടയറിലെ മർദ്ധം ക്രമപ്പെടുത്തണമെന്നും പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച ബോധവത്കരണവും പരിശോധനങ്ങളും പോലീസ് ശക്തമാക്കിയിരിക്കുകയാണ്.

0 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close