ന്യൂഡൽഹി ; മത്സരത്തിൽ ദയനീയമായി പരാജയപ്പെടുത്തിയതോ പോട്ടെ ഇപ്പോൾ അസലായി പാക് നായകനെ അനുകരിക്കുകയും ചെയ്തിരിക്കുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി .
ഇന്നലെ നടന്ന ഇന്ത്യ–പാക് മൽസരത്തിനിടെ മഴ രസംകൊല്ലിയായപ്പോൾ ഡഗ് ഔട്ടിൽ രസിപ്പിക്കാനെത്തിയത് കൊഹ്ലിയാണ് .ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവസാനവും പാക് ഇന്നിംഗ്സ് 35 ഓവര്‍ പിന്നിട്ടപ്പോഴും മഴമൂലം മൽസരം നിര്‍ത്തി വച്ചിരുന്നു .
മഴ പെയ്ത ഇടവേളയിൽ ഡഗ് ഔട്ടിൽ കളിച്ചും ചിരിച്ചും ആഘോഷിക്കുകയായിരുന്നു താരങ്ങള്‍. ഇതിനിടെയായിരുന്നു കൊഹ്ലി പാക് നായകൻ സർഫ്രാസ് അഹമ്മദിനെ അനുകരിച്ചത് .
പാക് ബൗളർ ആമീറിനോട് ‘ ആമീർ ബോൾ ലാ ‘എന്ന് പറയുന്ന സർഫ്രാസിനെയാണ് കൊഹ്ലി അനുകരിച്ചത് . സമീപത്തുണ്ടായിരുന്ന കുൽദീപ് യാദവ് പൊട്ടിച്ചിരിക്കുന്നതും ,കൊഹ്ലിക്ക് കൈ നൽകുന്നതും ദൃശ്യങ്ങളിൽ കാണാം .
https://twitter.com/_MuBean_/status/1140266183838408704