Kerala

സർക്കാരിന് തിരിച്ചടി ; ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു , സർക്കാർ നടപടികൾ തടഞ്ഞു

കൊച്ചി ; സംസ്ഥാന സർക്കാരിനു വൻ തിരിച്ചടി . ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു .തുടർ നടപടികൾ കോടതി തടഞ്ഞു .

സംസ്ഥാനത്തെ വിദ്യാഭ്യാസ നയങ്ങളെ തച്ചുടയ്ക്കും വിധത്തിലുള്ളതായിരുന്നു ഖാദർ കമ്മിറ്റിയിലെ ശുപാർശകൾ . ഇത് തിടുക്കപ്പെട്ട് നടപ്പാക്കിയതിനെതിരെ എൻ എസ് എസും, ഒരു കൂട്ടം അദ്ധ്യാപകരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു .

ഖാദർ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകൾ ഒരു കുടക്കീഴിലാക്കിയിരുന്നു . ഡിജിഇ എന്ന പേരിൽ ഒരു ഡയറക്ടർ തസ്തികയും ഉണ്ടാക്കിയിരുന്നു . എല്ലാ പരീക്ഷകളും ഈ ഡയറക്ടറുടെ കീഴിലാക്കിയിരുന്നു.

എന്നാൽ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലകളുടെ ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ക്കു മുന്നോടിയായി കേരള വിദ്യാഭ്യാസ ചട്ടപ്രകാരം പ്രത്യേക നിയമം ഉണ്ടാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

യോഗ്യത ഇല്ലാത്തവര്‍ക്കു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിപ്പിക്കാനും പ്രിന്‍സിപ്പലാകാനും അവസരമൊരുക്കുന്ന നടപടിക്കാണു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മനസ്സിരുത്താതെ നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുന്നത് എന്നാണ് ഹര്‍ജിയിൽ പറയുന്നത് .

ശമ്പള വിതരണം, പരീക്ഷാ നടത്തിപ്പ് എന്നിവയിലും ആശങ്കകളുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനു നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി .

256 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close