പാലക്കാട്: പി കെ ശശി എംഎല്‍എയ്ക്കെതിരെ പരാതി നല്കിയ യുവതിയുടെ വാദങ്ങള്‍ തള്ളി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. യുവതിയുടെ പരാതി തെറ്റിധാരണ മൂലമുണ്ടായതാണ്. ജില്ലാ ഘടകത്തില്‍ നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്നങ്ങള്‍ കൊണ്ടാണെന്നും റഹീം പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ യുവതി പാര്‍ട്ടി ഘടകത്തെയായിരുന്നു അറിയിക്കേണ്ടിയിരുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല. പരാതിയില്‍ യുവതിക്കൊപ്പം നിന്നില്ല എന്ന ആരോപണം ശരിയല്ലെന്നും റഹീം പറഞ്ഞു.
ശശിയ്ക്കെതിരെ പീഡന പരാതി നല്കിയ വനിതാ നേതാവ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തന്റെ ഒപ്പം നിന്ന നേതാക്കളെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്. മാത്രമല്ല തന്നെ സമൂഹ മാദ്ധ്യമങ്ങളിലടക്കം അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കിയിരുന്നെന്നും യുവതി അറിയിച്ചു. എംഎല്‍എയ്ക്കെതിരെ പരാതി നല്കിയ ശേഷം സംഘടനയുടെ വിവിധ ഘടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളില്‍ നിന്ന് താന്‍ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നു എന്നും യുവതി വ്യക്തമാക്കി.