കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് മൂന്ന് മണിക്ക് ചര്‍ച്ച നടത്തും. സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജില്‍നിന്നുമുള്ള രണ്ട് പ്രതിനിധികളുമായാണ് മമത കൂടിക്കാഴ്ച നടത്തുക. സംസ്ഥാന സെക്രട്ടേറിയറ്റിന് സമീപമുള്ള ഓഡിറ്റോറിയത്തിലാണ് കൂടിക്കാഴ്ച്ച നടത്തുക എന്നാണ് റിപ്പോര്‍ട്ട്. മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ച നടത്തേണ്ടതെന്ന് ഡോക്ടര്‍മാരുടെ നിബന്ധനയുണ്ടായിരുന്നു.
കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ ചികിത്സയിയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ക്കുകയും, ജൂനിയര്‍ ഡോക്ടര്‍മാരെ അതിക്രൂരമായി മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ സമരെ ആരംഭിച്ചത്.
ജൂണ്‍ പതിനൊന്നിന് ആരംഭിച്ച സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയേകി ഇന്ന് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കും. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങളൊന്നും ലഭിക്കില്ല. രാവിലെ ആറുമുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത പണിമുടക്ക്.
Correction: West Bengal Chief Minister Mamata Banerjee will be meeting two representatives from each Medical College of the state in Nabana later today*. #DoctorsStrike https://t.co/b4qNhufUJP
— ANI (@ANI) June 17, 2019