തലശ്ശേരി: ബിജെപിയുടെ തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.പി സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി.
സി.പി.എം പ്രവര്‍ത്തകാരായ പൊട്ടിയന്‍ സന്തോഷ് എന്ന വി.പി.സന്തോഷ്, ബിരേഷ്, ബിജേഷ്, ഷിജിത്ത്, ജിനേഷ്, ഷംജീര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. സിഒടി നസീര്‍ വധശ്രമക്കേസിലും സന്തോഷിനു പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.
2008 മാര്‍ച്ച് അഞ്ചിനാണ് സുമേഷിനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്നത്തെ അക്രമത്തില്‍ സുമേഷിന്റെ കൈപ്പത്തി അറുത്ത് മാറ്റിയിരുന്നു.