ശ്രീനഗര്‍: പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം. 8 പേര്‍ക്ക് പരിക്ക്. ആക്രമണത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു.
അതേസമയം, അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ വീരമൃത്യു വരിച്ചിരുന്നു. 2 ഭീകരരെയും സുരക്ഷാ സേന വധിച്ചു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. അനന്തനാഗ് ജില്ലയിലെ അച്ചാബാല്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സ്, കാശ്മീര്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. 2 ഭീകരരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.