കുവൈറ്റ് സിറ്റി : അന്താരാഷ്്ട്ര യോഗാദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആര്‍ട്ട് ഓഫ് ലിവിംഗ് കുവൈറ്റിന്റെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനം നടന്നു. കുവൈറ്റ് ടവറിന് സമീപം നടന്ന പരിപാടിയില്‍ 80ഓളം പേര് പങ്കെടുത്തു. യോഗദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 21ന് മൈദാന് ഹാവല്ലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ യോഗദിനം ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 6മുതല്‍ 8വരെയാണ് യോഗദിനാചരണം നടക്കുന്നത്.