കെയ്റോ: അധികാരത്തില്‍ നിന്നും സ്ഥാനഭ്രംഷ്ടനാക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. 67 വയസായിരുന്നു. മുഹമ്മദ് മുര്‍സി പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്നു. കുഴഞ്ഞ് വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുസ്ലീം ബ്രദര്‍ഹുഡ് നേതാവായിരുന്നു.
പാലസ്തീനിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായി ബന്ധപ്പെട്ട് ചാരവൃത്തി നടത്തിയെന്ന കേസില്‍ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴാണ് മുഹമ്മദ് മുര്‍സി കുഴഞ്ഞ് വീണത്.
2012 ല്‍ ഈജിപ്തിന്റെ ആധുനിക ചരിത്രത്തിലാദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ആദ്യ ഭരണാധികാരിയാണ് മുഹമ്മദ് മുര്‍സി. എന്നാല്‍ അധികാരത്തിലേറി അധികമാകും മുന്‍പ് തന്നെ മുര്‍സിക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം അരങ്ങേറി. തുടര്‍ന്ന് 2013 ജൂലൈ 4 ന് അട്ടിമറിയിലൂടെ മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈന്യം അധികാരം കയ്യടക്കി.
2012 ല്‍ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നതുള്‍പ്പെടെ പല കേസുകളിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു മുര്‍സി.