ചെന്നൈ ; ബസ് ഡേ ആഘോഷിച്ച വിദ്യാർത്ഥികൾ ഒടുവിൽ ആഘോഷമായി താഴേയ്ക്ക് . ബസുകൾ പിടിച്ചെടുത്ത് ആഘോഷം നടത്തുന്നതിനിടെ അപകടത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ് .
ചെന്നൈയിൽ കോളേജുകൾ തുറക്കുന്ന സമയത്തെ ആഘോഷമാണ് ബസ് ഡേ . വേനലവധിക്കു ശേഷം കോളജ് തുറക്കുന്ന ദിവസം സ്ഥിരമായി യാത്രചെയ്യുന്ന ബസ് റൂട്ടുകളിലാണ് വിദ്യാർഥികളുടെ ഈ ആഘോഷം. 2011– ൽ മദ്രാസ് ഹൈക്കോടതി ബസ് ഡേ ആഘോഷത്തിന് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോഴും ആഘോഷങ്ങൾക്ക് കുറവൊന്നുമില്ല .
ഇത്തരത്തിലുള്ള ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ ബസിനു മുകളിലേക്ക് ഇരച്ചു കയറിയത്. നഗരത്തിലെ തിരക്കിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളില്‍ നൃത്തം ചെയ്യുന്നതിനിടെ ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് മുപ്പതോളം വിദ്യാർഥികൾ ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസ് പെട്ടെന്ന് നിര്‍ത്തിയതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. ബസിനു മുകളിലും വിൻഡോ സീറ്റിൽ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങൾ ഉയർത്തിയവരുമെല്ലാം ഞൊടിയിട കൊണ്ട് ബസിനു മുന്നിലേക്ക് വീണു .
ചിതറിയോടിയവരിൽ നിന്ന് 17 വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. 24 പേരെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞു . പച്ചയ്യപ്പാസ് കോളജിലെയും അംബേദ്കർ കോളജിലെയും ബസ് ഡേ ആഘോഷങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്. ചെന്നൈ പച്ചയ്യപ്പാസ് കോളജ് വിദ്യാർഥികളാണ് പിടിയിലായവരിലധികവും. നിസാര പരുക്കുകളോടെ ചില വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .
https://twitter.com/tweetstonaveen/status/1140817554513883136