അമരാവതി ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം ചര്‍ച്ചചെയ്യാന്‍ വിളിച്ച ചേര്‍ത്ത യോഗത്തിനെത്തിയ അനുയായികൾ നേതാവിനെ തല്ലിച്ചതച്ചു . സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട് .
മഹാരാഷ്ട്രയിലെ ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് താജ്നെയ്ക്കാണ് പ്രവർത്തകരുടെ തല്ല് കൊണ്ടത് . അമരാവതിയില്‍ തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത് യോഗത്തിനിടെയാണ് സംഭവം .
സംഘം ചേര്‍ന്ന് നേതാവിനെ വളഞ്ഞ പ്രവര്‍ത്തകര്‍ സന്ദീപിന്റെ ഷര്‍ട്ട് വലിച്ചു കീറുന്നതും , സന്ദീപ് വാതിലിനടുത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം . തുടര്‍ന്ന് സന്ദീപിനെ പ്രവര്‍ത്തകര്‍ കസേരയെടുത്ത് തല്ലാനോടിക്കുന്നതും വീഡിയോയിലുണ്ട്.
സംസ്ഥാനത്ത് ബിഎസ്പിയുടെ അവസ്ഥ പരിതാപകരമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മായാവതി വരെ സംസ്ഥാനത്ത് എത്തിയിരുന്നു. എന്നിട്ടും 2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വളരെ കുറവ് വോട്ട് ശതമാനം മാത്രമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് കിട്ടിയത് .