അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ഇൻഡ്യൻ എംബസ്സിയുടെ ആഭിമുഖ്യത്തിൽ മസ്കറ്റിൽ വിപുലമായി ആഘോഷിക്കുന്നു. ജൂൺ 21 നു വൈകീട്ട് 7 മണിയ്ക്ക് ഒമാൻ കൺവെൻഷൻ& എക്സിബിഷൻ സെന്ററിലാണ് യോഗാദിനം ആചരിക്കുന്നത്. തുടർച്ചയായ അഞ്ചാമത് വർഷമാണ് അന്താരാഷ്ട്രയോഗാദിനം മസ്കറ്റിൽ സംഘടിപ്പിക്കപ്പെടുന്നത്
യു എൻ ജൂൺ 21 അന്താരാഷ്ട്രയോഗാദിനമായി ആചരിക്കുന്നതുമുതൽ ഒമാനിലെ ഇൻഡ്യൻ എംബസ്സി, ഇൻഡ്യൻ സോഷ്യൽക്ലബ്ബിന്റെയും മറ്റു സംഘടനകളുടെയും സഹായത്തോടെ അന്താരാഷ്ട്രയോഗാദിനം വലിയ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു. ഇൻഡ്യൻ പൊതുസമൂഹത്തെകൂടാതെ ഒമാൻ സ്വദേശികളും മറ്റു നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരും യോഗയിൽ പങ്കെടുക്കുന്നു . പങ്കെടുക്കുന്ന എല്ലാവർക്കും ടീ ഷർട്ടുകളും, യോഗാ മാറ്റും വെള്ളവും ലഘുഭക്ഷണവും സൗജന്യമായി നൽകും . സലാല, സൂർ, സോഹാർ എന്നിവിടങ്ങളിലും അന്താരാഷ്ട്രയോഗാദിനം വിവിധ സംഘടനകളുടെ നേതൃത്ത്വത്തിൽ തുടർച്ചയായി നടത്തിവരുന്നുണ്ട് .