ടോക്കിയോ: ജപ്പാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്കി. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതായി ജപ്പാന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തിരമായി റദ്ദാക്കി.
വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ നിഗാട്ട, യമഗാട്ട എന്നിവിടങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 200 ഓളം വീടുകളിലെ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. സമൂദ്രത്തിന് 10 കിലോമീറ്റര്‍ അടിയിലായാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കഴിഞ്ഞ ജൂണില്‍ ജപ്പാനിലെ ഒസാക്ക മേഖലയിലുണ്ടായ ഭൂചലനത്തില്‍ അഞ്ച് പേര് മരിക്കുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.