ടോക്കിയോ: ജപ്പാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തേ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് ഇന്നലെ ഭൂചലനമുണ്ടായത്. സമൂദ്രത്തിന് 10 കിലോമീറ്റര്‍ അടിയിലായാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഭൂചലത്തേ തുടര്‍ന്ന് 3.3 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതായി ജപ്പാന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂചലനത്തിനു പിന്നാലെ മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ അടിയന്തിരമായി റദ്ദാക്കുകയും കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാക്ടറുകള്‍ അടക്കുകയും ചെയ്തിരുന്നു.
വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ നിഗാട്ട, യമഗാട്ട എന്നിവിടങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 200 ഓളം വീടുകളിലെ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂണില്‍ ജപ്പാനിലെ ഒസാക്ക മേഖലയിലുണ്ടായ ഭൂചലനത്തില്‍ അഞ്ച് പേര് മരിക്കുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.