തിരുവനന്തപുരം: ബാലഭാസ്കറിന്റെ സൂഹൃത്തുക്കളായ വിഷ്ണുവും പ്രകാശന് തമ്പിയും ചേര്‍ന്ന് 200 കിലോയിലധികം സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐ കണ്ടെത്തി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ വിഷ്ണു 10 തവണയും പ്രകാശന് തമ്പി 7 തവണയും ദുബായിയിലേക്ക് യാത്ര ചെയ്തെന്നും ഡിആര്‍ഐ കണ്ടെത്തി. എന്നാല്‍ ബാലഭാസ്ക്കര്‍ ജീവിച്ചിരുന്നപ്പോള്‍ ഇരുവരും സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് തെളിവുകള്‍ ഇല്ലെന്നും ഡിആര്‍ഐ വ്യക്തമാക്കി.
സ്വര്‍ണക്കടത്തിന് സഹായിച്ച കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ പരിചയപ്പെടുന്നത് ബാലഭാസ്ക്കറിന്റെ പേര് പറഞ്ഞാണെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ബാലഭാസ്ക്കറിന്റെ മരണ ശേഷമാണ് ആ പേര് പറഞ്ഞ് പ്രകാശന് തമ്പി പരിചയപ്പെട്ടതെന്നാണ് രാധാകൃഷ്ണന് മൊഴി നല്‍കിയത്.
പ്രകാശന് തമ്പി 150 കിലോ സ്വര്‍ണവും വിഷ്ണു 60 കിലോ സ്വര്‍ണവുമാണ് കടത്തിയത്. സ്ത്രീകളെ മറയാക്കിയായിരുന്നു ഇവരുടെ സ്വര്‍ണക്കടത്തെന്നും സ്വര്‍ണക്കടത്തില്‍ പങ്കാളിയായ നാല് സ്ത്രീകള്‍ ഒളിവിലാണെന്നും ഡിആര്‍ഐ വിശദമാക്കി.